ബാലുശേരിയിലെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ

By Desk Reporter, Malabar News
SILVER LINE PROJECT
Representational Image
Ajwa Travels

കോഴിക്കോട്: ബാലുശേരി കരുമലയിൽ ഇന്നലെ യുഡിഎഫ്-എല്‍ഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. സിപിഎം പ്രവര്‍ത്തകരായ മൂന്ന് പേരാണ് അറസ്‌റ്റിൽ ആയത്. കരുമല സ്വദേശികളായ വിപിന്‍, മനോജ്, നസീര്‍ എന്നിവരാണ് അറസ്‌റ്റിലായത്.

ഇന്നലെ യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. തുടർന്ന് സ്‌ഥലത്തുണ്ടായിരുന്ന എൽഡിഫ്, യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.

സംഘര്‍ഷത്തിന് പിന്നാലെ എകരൂരിലെ കോണ്‍ഗ്രസ് മണ്ഡലം ഓഫീസിന് ഒരു സംഘം തീവെക്കുകയും ചെയ്‌തിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. ഫര്‍ണീച്ചറുകളും തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും കത്തി നശിച്ചു. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.

Also Read:  ജാനകിക്കും നവീനുമെതിരായ സൈബര്‍ ആക്രമണം; കൃഷ്‌ണ രാജിനെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE