ലഖ്നൗ: റായ്ബറേലി നിയമസഭാ മണ്ഡലത്തിൽ മൽസരിക്കാൻ പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് മുൻ കോൺഗ്രസ് എംഎല്‍എ അതിദി സിംഗ്. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അതിദിയുടെ വെല്ലുവിളി. ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദിതി സിംഗ് പ്രിയങ്ക ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അദിതി ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് റായ്ബറേലി നിയമസഭാ സീറ്റ്.
‘എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ റായ്ബറേലിയിലെയും രാഹുല്‍ ഗാന്ധിയുടെ പഴയ മണ്ഡലമായ അമേത്തിയിലെയും ആളുകളെ നിസാരമായി എടുത്തതെന്ന് എനിക്കറിയില്ല. ഇവിടുത്തെ ജനങ്ങള്‍ മറ്റാരേക്കാളും ക്ഷമയുള്ളവരാണ്. തിരിഞ്ഞു നോക്കിയില്ലെങ്കിലും അവര്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ടുചെയ്തു. എംപിയായ സോണിയ ഗാന്ധി പോലും മണ്ഡലം സന്ദര്‍ശിച്ചിട്ടില്ല. ഇനി വോട്ടുചോദിച്ചു വരാന്‍ അവര്‍ക്ക് നാണക്കേടുണ്ടാകും.’- അദിതി സിംഗ് പറഞ്ഞു. ബിജെപിക്ക് ഇതുവരെ വിജയിക്കാന്‍ കഴിയാത്ത മണ്ഡലങ്ങളിൽ ഒന്നാണ് റായ്ബറേലി. ഇത്തവണ അദിതി സിങ്ങിലൂടെ ആ ചരിത്രം തിരുത്താമെന്ന പ്രതീക്ഷയിലാണ് പാർട്ടി.
Read also: വീടുകൾക്ക് തീവെച്ചു, ക്ഷേത്രത്തിന് നേരെ ആക്രമണം; യുവാവിനെതിരെ കേസ്