ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചു; വാക്‌സിൻ ഉൽപാദനത്തിൽ സഹകരിക്കാൻ തയാറെന്ന് അമേരിക്ക

By News Desk, Malabar News
Ajwa Travels

ഡെൽഹി: കോവിഡ് വാക്‌സിൻ ഉൽപാദനത്തിനായി ജോൺസൺ ആന്റ് ജോൺസൺ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി നീതി ആയോഗ്. ഇന്ത്യ മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും ജോൺസൺ ആന്റ് ജോൺസൺ അംഗീകരിച്ചതായി നീതി ആയോഗ് അറിയിച്ചു.

യുഎസ് ഉൽപാദിപ്പിക്കുന്ന വാക്‌സിൻ ഇന്ത്യക്ക് നൽകുക, അല്ലെങ്കിൽ ഇന്ത്യയിൽ ഉൽപാദനം നടത്തുക എന്നീ രണ്ട് കാര്യങ്ങളാണ് വിദേശ മരുന്ന് കമ്പനികളോട് ഇന്ത്യ ആവശ്യപ്പെട്ടത്. വാക്‌സിൻ ഉൽപാദനം ഇന്ത്യയിൽ നടത്താൻ തയാറാണെന്ന് കമ്പനി വ്യക്‌തമാക്കി.

സെറം ഇൻസ്‌റ്റിറ്റ്യൂട്ടുമായി ചേർന്ന് ഇന്ത്യയിൽ വാക്‌സിൻ ഉൽപാദനം നടത്താൻ ആലോചിക്കുന്നുണ്ടെന്ന് യുഎസ് എംബസി അറിയിച്ചതായും നീതി ആയോഗ് വ്യക്‌തമാക്കി. പദ്ധതി തുടങ്ങി കഴിഞ്ഞാൽ രണ്ട് ദിവസത്തിനുള്ളിൽ ഇറക്കുമതി ലൈസൻസ് നൽകും.

Entertainment News: ‘എന്തൊരു മികച്ച പ്രകടനം!’; ‘നായാട്ടി’ലെ ജോജുവിന്റെ അഭിനയമികവിന് കൈയ്യടിച്ച് രാജ്‌കുമാർ റാവു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE