‘വി മുരളീധരൻ പദവി മറന്ന് തനി സംഘിയായി മാറി’; പി ജയരാജൻ

By Staff Reporter, Malabar News
p-jayarajan--v-muraleedharan
Ajwa Travels

കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്‌റ്റ്. കേരളത്തിൽ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരനെന്നും പിണറായി വിജയനെതിരേ നിലവാരമില്ലാത്ത അക്ഷേപം ഉയർത്തിയതിലൂടെ മുരളീധരൻ സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്നുമാണ് ജയരാജൻ ഫേസ്ബുക്ക് പോസ്‌റ്റിൽ വിമർശിച്ചിരിക്കുന്നത്.

നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അറസ്റ്റിലായ ഒരു എബിവിപി പ്രവർത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട മുരളീധരനും കുറച്ച് ആർഎസ്എസുകാരും എബിവിപിക്കാരും ഡെൽഹി കേരളാ ഹൗസിൽ നായനാരുടെ മുറിയിൽ അതിക്രമിച്ച് കയറിയിരുന്നു. എന്നാൽ പോയി പണി നോക്കാനാണ് നായനാർ അന്ന് പറഞ്ഞത്.


നായനാരെ പോലെ കരുത്തനായ കമ്മ്യൂണിസ്‌റ്റായിട്ടുള്ള പിണറായിക്ക് മന്ത്രിയുടെ അക്ഷേപത്തിലൂടെ ഒരു ചുക്കും സംഭവിക്കില്ലെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി ആയിട്ടും നാടിനോ നാട്ടുക്കാർക്കോ യാതൊരു ഉപകാരവുമില്ലാത്ത ഈ മാന്യനോട് മലയാളികൾക്ക് പുച്ഛം മാത്രമാണെന്നും ഈ മന്ത്രിക്ക് അർഹമായ വിശേഷണം ജനങ്ങൾ കൽപ്പിച്ച് നൽകിയിട്ടുണ്ടെന്നും ജയരാൻ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: കോറോണയല്ല, ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ; ഡോ. ബിജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE