വാക്‌സിനേഷൻ നാളെ മുതൽ; ആദ്യ ദിവസം മൂന്ന് ലക്ഷം പേർക്ക് നൽകും

By News Desk, Malabar News
US Pharmacist Arrested On Charges Of Sabotaging Over 500 Covid Vaccine Doses
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നാളെ തുടങ്ങും. ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷം പേർക്കാണ് വാക്‌സിൻ നൽകുക. വാക്‌സിൻ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം ആരോഗ്യ പ്രവർത്തകരുമായി സംവദിക്കും. രാജ്യമൊട്ടാകെ 2,934 വാക്‌സിനേഷൻ ബൂത്തുകളാണ് സജ്‌ജീകരിച്ചിരിക്കുന്നത്.

ഓക്‌സ്‌ഫഡ് സർവകലാശാല പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ അസ്‌ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവീഷീൽഡ്‌, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് വിതരണം ചെയ്യുക. വാക്‌സിനുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായാൽ പൂർണ ഉത്തരവാദിത്വം നിർമാണ കമ്പനികൾക്ക് ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Also Read: കിസാൻ പരേഡ്; കർഷകർ രാജ്‌പഥിലേക്കില്ല; പ്രചാരണം തള്ളി നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE