വാക്‌സിനേഷൻ; പ്രധാനമന്ത്രിയുടെ യോഗം ഇന്ന്

By News Desk, Malabar News
narendra modi_malabar news
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് യജ്‌ഞത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്‌ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. വൈകിട്ട് നാല് മണിക്കാണ് യോഗം. സംസ്‌ഥാനങ്ങളിലെ വാക്‌സിനേഷൻ തയാറെടുപ്പുകൾ യോഗത്തിൽ വിലയിരുത്തും. വാക്‌സിൻ വിതരണത്തിനായി കേന്ദ്രസർക്കാർ തയാറാക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും. അതേസമയം, ജനുവരി 16ന് നടക്കുന്ന വാക്‌സിനേഷന് മുന്നോടിയായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഓക്‌സ്‌ഫഡ് സർവകലാശാല പ്രമുഖ മരുന്നുകമ്പനിയായ അസ്ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്‌, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ വാക്‌സിനുകൾക്കാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. എല്ലാ സംസ്‌ഥാനങ്ങളിലും പ്രതിരോധ വാക്‌സിൻ കുത്തിവെപ്പിനായുള്ള കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ആരോഗ്യപ്രവർത്തകരാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കുക. രണ്ടാം ഘട്ടത്തിൽ മുതിർന്ന പൗരൻമാർക്കാണ് മുൻഗണന.

Also Read: മിന്നല്‍ ബൈപ്പാസ് നോണ്‍ സ്‌റ്റോപ്പ് നൈറ്റ് റൈഡർ; പുതിയ സര്‍വീസുമായി കെഎസ്ആര്‍ടിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE