പ്രവാസികള്‍ക്കും വാക്‌സിൻ മുന്‍ഗണന നല്‍കണം; എസ്‌വൈഎസ്‌ നിവേദനം മുഖ്യമന്ത്രിക്ക്

By Desk Reporter, Malabar News
vaccination priority should be given to expatriates also ; SYS petition to CM
Representational Image
Ajwa Travels

മലപ്പുറം: കോവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിൽ പ്രവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മലപ്പുറം എസ്‌വൈഎസ്‌ വെസ്‌റ്റ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്‌ഥാനത്തിന്റെ നിർമിതിയിൽ മുഖ്യ പങ്കുവഹിക്കുന്ന സമൂഹമാണ് പ്രവാസികള്‍. യാത്രക്കും ജോലിക്കും രണ്ട് ഡോസ് വാക്‌സിനെടുക്കൽ നിര്‍ബന്ധമാക്കിയ സാഹചര്യം പല വിദേശ രാജ്യങ്ങളിലും നിലവിലുണ്ട്. ഈ നിബന്ധന മൂലം നാട്ടിലുള്ള പല പ്രവാസികളുടെയും വിസാകാലാവധി നഷ്‌ടപ്പെടാനും അതുവഴി ജോലി നഷ്‌ടമാകാനും വഴിയൊരുക്കും.

പ്രവാസികളുടെ ഈ ഗുരുതര പ്രതിസന്ധി കണക്കിലെടുത്ത് ഇപ്പോഴുള്ള മുൻഗണനാ പട്ടികയിൽ പ്രവാസികളെ കൂടി ഉൾപ്പെടുത്തണം; നേതൃത്വം ആവശ്യപ്പെട്ടു. വാക്‌സിൻ രണ്ടാം ഡോസിനുള്ള ഇടവേള ദൈര്‍ഘ്യം കുറക്കുകയും ചെയ്യണമെന്ന് എസ്‌വൈഎസ്‌ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ജില്ലാകമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

യോഗത്തില്‍ എന്‍വിഅബ്‌ദുറസാഖ് സഖാഫി വെള്ളിയാമ്പ്രം ആധ്യക്ഷത വഹിച്ചു. എഎ റഹീം കരുവാത്തുകുന്ന്, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, അബ്‌ദുൽ മജീദ് അഹ്‌സനി ചെങ്ങാനി എന്നിവർ കമ്മിറ്റിയിൽ പങ്കെടുത്തു.

Most Read: മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യാൻ പ്രത്യേക പാസ് ആവശ്യമില്ല; ലോക്‌നാഥ് ബെഹ്റ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE