മുംബൈയിൽ വാക്‌സിനേഷൻ നിർത്തിവെച്ചു; ക്ഷാമം തുടരുന്നു

By News Desk, Malabar News
Covid Vaccination Kerala
Representational Image
Ajwa Travels

മുംബൈ: കോവിഡിന്റെ രണ്ടാം വരവ് അതിഗുരുതരമായി തുടരുമ്പോഴും രാജ്യത്ത് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിച്ച് വാക്‌സിൻ ക്ഷാമം. പല സംസ്‌ഥാനങ്ങൾക്കും ആവശ്യമായ വാക്‌സിൻ ഡോസുകൾ ലഭ്യമായിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുംബൈയിൽ ക്ഷാമം തുടരുന്നതിനാൽ വാക്‌സിനേഷൻ താൽകാലികമായി നിർത്തിവെച്ചു. മൂന്ന് ദിവസങ്ങൾക്ക് ശേഷം മാത്രമേ വാക്‌സിനേഷൻ പ്രക്രിയ ഇവിടെ പുനഃരാരംഭിക്കുകയുള്ളൂ.

വെള്ളിയാഴ്‌ച മുതൽ വാക്‌സിനേഷൻ നിർത്തിവെക്കുകയാണ് എന്ന് മുംബൈ കോർപറേഷൻ അധികൃതരാണ് അറിയിച്ചത്. 45 വയസിന് മുകളിലുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്‌സിനേഷനായി ആരും തിരക്ക് കൂട്ടേണ്ടതില്ലെന്നും ലഭ്യമായാൽ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്‌തമാക്കി.

ആവശ്യത്തിന് വാക്‌സിൻ ലഭ്യമായാൽ മാത്രമേ 45 വയസിൽ താഴെയുള്ളവർക്ക് ലഭ്യമാക്കുകയുള്ളൂ എന്ന് മുംബൈ മുനിസിപ്പൽ കോർപറേഷൻ അഡീഷണൽ കമ്മീഷണർ അശ്വിനി ഭിഡെ പറഞ്ഞു. മഹാരാഷ്‌ട്രക്ക് പുറമെ പഞ്ചാബ്, ഡെൽഹി, തമിഴ്‌നാട്, കേരള തുടങ്ങിയ സംസ്‌ഥാനങ്ങളും വാക്‌സിൻ ലഭ്യമാകുന്നില്ലെന്ന പരാതി ഉന്നയിക്കുന്നുണ്ട്.

Also Read: ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചു; ഇനി മുതൽ 500 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE