വാക്‌സിൻ ക്ഷാമം; രാജ്യത്തിന് പുറത്ത് കൊവാക്‌സിൻ നിർമിക്കാനുള്ള നീക്കവുമായി കേന്ദ്രം

By Staff Reporter, Malabar News
covaxin-in-uk
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിൻ ക്ഷാമം പരിഹരിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ ഉൽപാദനം രാജ്യത്തിന് പുറത്തും നടത്താനുള്ള നീക്കങ്ങളാണ് സർക്കാർ ആരംഭിച്ചത്.

വാക്‌സിൻ ഉൽപാദനം അടിയന്തരമായി വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം. രാജ്യത്തിന് പുറത്ത് കോവാക്‌സിൻ ഉൽപാദിപ്പിക്കാൻ അനുയോജ്യമായ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട് ചെയ്‌തു.

മറ്റ് നിർമാതാക്കളെ ഉപയോഗിച്ച് രാജ്യത്തിനകത്ത് തന്നെ വാക്‌സിൻ ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ തുടങ്ങിയവരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി കഴിഞ്ഞുവെന്നാണ് സൂചനകൾ.

മെയ് 18ന് നടന്ന മന്ത്രിതല സമിതിയുടെ യോഗത്തിൽ, വാക്‌സിന്റെയും മരുന്നുകളുടെയും ഉൽപാദനം വർധിപ്പിക്കാനുള്ള നടപടികളെ കുറിച്ച് ചർച്ച നടന്നിരുന്നു. ഇതിനായി വിവിധ ലൈസൻസുകൾ അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്‌തു.

Must Read: കേരളം കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനായി ശ്രമിക്കും; മുഖ്യമന്ത്രി

ഇന്ത്യക്ക് കൂടുതൽ വോളണ്ടറി ലൈസൻസുകൾ അനുവദിക്കുന്ന വിഷയം കോവിഷീൽഡ്‌ വാക്‌സിന്റെ നിർമാതാക്കളായ ആസ്ട്രസെനകയുമായി ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഫൈസര്‍ അടക്കമുള്ളവയുമായി ചര്‍ച്ചകള്‍ നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന് പുറമെ മറ്റുമന്ത്രാലയങ്ങളെയും ചുമതലപ്പെടുത്തി. വിദേശകാര്യ മന്ത്രാലയവും, നീതി ആയോഗും, നിയമ മന്ത്രാലയ സെക്രട്ടറിയും ചേര്‍ന്ന് വാക്‌സിൻ ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള കരാറുകൾ തയ്യാറാക്കും. വാക്‌സിൻ ക്ഷാമം സംബന്ധിച്ച് സംസ്‌ഥാനങ്ങളുടെ പരാതി വ്യാപകമായതോടെയാണ് കേന്ദ്രം പുതിയ തീരുമാനം എടുക്കാൻ നിർബന്ധിതരായത്.

Read Also: ഇത് മുതലകണ്ണീർ; മോദിയുടെ കരച്ചിലിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE