നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കു; ഹൈക്കോടതി

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കാനുള്ള സുപ്രീം കോടതി ഉത്തരവ് വളരെ കൃത്യമാണ്. ഈ വിധിയനുസരിച്ച് കണ്ണൂർ സർവകലാശാല വിസിക്കും യോഗ്യതയില്ല. സുപ്രീം കോടതി വിധി അംഗീകരിക്കാനും നടപ്പിലാക്കാനും ഗവർണർ എന്ന നിലക്ക് തനിക്കു ബാധ്യതയുണ്ട്. ഒൻപത് പേരുടെ മാത്രമല്ല, മറ്റു രണ്ടു സർവകലാശാല നിയമനവും പഠിക്കുകയാണെന്നും ഗവർണർ വിശദീകരിച്ചു.

By Central Desk, Malabar News
VCs can only be fired legally; High Court
Ajwa Travels

കൊച്ചി: വിസിമാർക്ക് എന്താണ് പറയാനുള്ളതെന്ന് ഗവർണർ കേൾക്കാനും വിശദീകരണം കേൾക്കാതെ കടുത്ത നടപടി പാടില്ലെന്നും നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കൂ എന്നും ഹൈക്കോടതി. പ്രത്യേക സിറ്റിങ്ങിൽ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്.

എന്നാൽ, നിയമം അനുശാസിക്കുന്ന രീതിയിൽ ചാൻസലർക്ക് നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു. രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ വിസിമാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി വിധി.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ, യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരില്‍ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ മറ്റു ഒമ്പത് സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടത്.

കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്‌ദുൾ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവയുടെ വിസിമാരോട് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

കാരണം കാണിക്കൽ നോട്ടീസ് ഗവർണർ വിസിമാർക്ക് നൽകിയിട്ടുണ്ട്. ഇത് നൽകിയതോടെ ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായാതായി കണക്കാക്കാം. -കോടതി പറഞ്ഞു. ഇതനുസരിച്ച് ഇന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ, അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്ന സമയംവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്‌ഥാനങ്ങളിൽ തുടരാമെന്നും കേരള ഹൈക്കോടതി വ്യക്‌തമാക്കി.

അതേസമയം, രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും കോടതി പറഞ്ഞു. വിശദീകരണം നൽകാനും വിസി മാരുടെ ഭാഗം ബോധിപ്പിക്കാനും 10 ദിവസത്തെ സവാകാശം നോട്ടീസിൽ നൽകിയിട്ടുണ്ട്. അത് പരിഗണിച്ചതിന് ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കുകയുള്ളൂ എന്ന് ഗവർണർ അറിയിച്ചതായും കോടതി പറഞ്ഞു. സർവകലാശാല നിയമന അധികാരി ചാന്‍സലറാണ്, അതുകൊണ്ട്, ചാന്‍സലര്‍ക്ക് താൻ നടത്തിയ നിയമനത്തിൽ പിശകുണ്ടെന്ന് തിരിച്ചറിഞ്ഞാൽ നിയമം അനുസരിച്ചുള്ള നടപടി എടുക്കാമെന്നും കോടതി വിശദീകരിച്ചു.

Most Read: ബ്രിട്ടിഷ് കമ്പനിയുടെ 36 ഉപഗ്രഹങ്ങൾ ഒറ്റ ദൗത്യത്തിൽ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE