എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരമുഖത്തേക്ക്

By News Desk, Malabar News
MalabarNews_strike of victims of endosulfan
Representation Image
Ajwa Travels

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും പ്രതിഷേധത്തിലേക്കും സമരങ്ങളിലേക്കും കടക്കുന്നു. ചികിത്സയ്ക്കും മരുന്നിനും പിന്നാലെ പെന്‍ഷനും മുടങ്ങിയതോടെയാണ് മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ഇവര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ദുരിത ബാധിതരുടെ സങ്കടങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ പ്രതിഷേധം. കാസര്‍ഗോഡും കാഞ്ഞങ്ങാടുമായാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ജില്ലയിലെ 6728 ദുരിതബാധിതര്‍ക്ക് സാമൂഹിക സുരക്ഷാ മിഷന്‍ വിതരണം ചെയ്യുന്ന സാന്ത്വന ചികിത്സ ധനം കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ മുടങ്ങിയിരിക്കുകയാണ്. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കൊപ്പം തുച്ഛമായ പെന്‍ഷന്‍ കൂടി മുടങ്ങിയതോടെ പലരും ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണ്. ഓണമെത്താറായിട്ടും അധികൃതര്‍ ദുരിതബാധിതരുടെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഇവരുടെ പ്രധാന പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE