ശിവശങ്കറിനെ ചോദ്യം ചെയ്യണം; വിജിലന്‍സ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും

By Team Member, Malabar News
Malabarnews_m sivasankar
Representational image
Ajwa Travels

തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നമെന്ന ആവശ്യവുമായി വിജിലന്‍സ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ശിവശങ്കറിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കണമെന്നാണ് അപേക്ഷയില്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ജയിലില്‍ എത്തി ചോദ്യം ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ശിവശങ്കറിന്റെ മൊഴിയെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമയായ സന്തോഷ് ഈപ്പന്‍ നല്‍കിയ കമ്മീഷന്‍ തുകയില്‍ ഡോളര്‍ കൈമാറ്റം നടത്തിയതുമായി ബന്ധപ്പെട്ട ബാങ്കിടപാടുകളും ഇന്ന് പരിശോധിക്കും.

Read also : തദ്ദേശ സ്‌ഥാപന തിരഞ്ഞെടുപ്പ്; സംവരണ സീറ്റുകൾ വെട്ടികുറക്കരുത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE