ഖത്തറിൽ വിർച്വൽ ഫാഷൻ ഷോ ; മികച്ച പ്രതികരണം

By Desk Reporter, Malabar News
Qatar fashion show_2020 Aug 10
Ajwa Travels

ചരിത്രത്തിൽ ആദ്യമായി ഖത്തറിൽ വിർച്വൽ ഫാഷൻ ഷോ അരങ്ങേറിയതിന്റെ ആവേശത്തിലാണ് അവിടുത്തെ ഫാഷൻ പ്രേമികൾ. ആയിരക്കണക്കിന് പേരാണ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ഷോ ആസ്വദിക്കാനെത്തിയത്. ഫാഷൻ ഷോയെന്ന് കേട്ടാൽ എല്ലാവരുടെ മനസിലും തെളിയുന്നൊരു ചിത്രമുണ്ട്, കാഴ്ചക്കാർക്കിടയിൽ നെടുനീളൻ റാംപിലൂടെ ക്യാറ്റ് വാക്കുമായി വരുന്ന മോഡലുകളുടെ നീണ്ട നിര, എന്നാൽ ലോകമെമ്പാടുമുള്ള ജീവിതം കൊറോണ കാലഘട്ടത്തിൽ അൽപ്പം വ്യത്യസ്തമാണെന്നിരിക്കെ , ഫാഷൻ ലോകവും അതേറ്റെടുത്തു കഴിഞ്ഞു.

ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ ആതിഥേയരായ ഷോ യുണൈറ്റഡ് ഡവലപ്മെന്റ് കമ്പനിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. ദി പ്രൊജക്റ്റ്‌, പെർ ലെയ് കൗചർ, അഷ്‌വ ഫാഷൻ, യൂസഫ് അൽ ജാസ്മി തുടങ്ങിയ മുൻനിര ഡിസൈനർ ബ്രാൻഡുകൾ പങ്കെടുത്ത മേളയിൽ, റെഡി വെയർ, മെൻസ് വെയർ, ഈവനിംഗ് വെയർ എന്നീ വിഭാഗങ്ങളിലായി വ്യത്യസ്തമായ ശേഖരങ്ങളാണ് അവതരിപ്പിച്ചത്. ബെയ്റൂട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലെബനൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഷോ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE