അല്‍ ഐന്‍ മൃഗശാലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇന്ന് മുതല്‍ ; കാത്തിരിക്കുന്നത് അപൂര്‍വ്വ കാഴ്ചകള്‍

By Staff Reporter, Malabar News
pravasilokam image_malabar news
Al Ain Wildlife Park
Ajwa Travels

അബുദാബി: സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കി അല്‍ ഐന്‍ മൃഗശാല. കൃത്യമായ കോവിഡ് പ്രതിരോധ നടപടികളോടും മുന്‍കരുതലുകളോടും കൂടിയാണ് വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. അനുമതി ലഭിച്ചതോടെ സന്ദര്‍ശകര്‍ക്ക് ഇനി തുറസായ സ്ഥലത്ത് വന്യജീവികളെ അടുത്തുനിന്ന് കണ്‍കുളിര്‍ക്കെ കാണാം.

പ്രായഭേദമന്യേ എല്ലാവര്‍ക്കും ദിവസവും വൈകീട്ട് മൂന്നുമുതല്‍ രാത്രി ഒമ്പതുമണി വരെ പാര്‍ക്കില്‍ പ്രവേശിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും സാധിക്കും. അതിശയകരവും മനോഹരവുമായ കാഴ്ചകള്‍ക്കും ആവേശകരമായ സാഹസികതകള്‍ക്കും പുറമെ മൃഗശാലയിലെത്തുന്ന ഓരോരുത്തര്‍ക്കും ഒട്ടേറെ വിദ്യാഭ്യാസ – വിനോദ അനുഭവങ്ങളും ലഭ്യമാക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നു.

സന്ദര്‍ശകര്‍ക്ക് ആവേശകരമായ അനുഭവമാകും സഫാരി പാര്‍ക്കിലെ യാത്ര പ്രദാനം ചെയ്യുക . ആഫ്രിക്കന്‍ വന്യജീവികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന മൃഗങ്ങള്‍ ഇവിടെ സ്വതന്ത്രമായി വിഹരിക്കുന്നു. ആ കാഴ്ചകളെല്ലാം അതിന്റെ തനിമ ഒട്ടും ചോരാതെ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാവും. സഫാരി വാഹനങ്ങളിലും ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങളും മുന്‍കരുതല്‍ നടപടികളുമാണ് ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് ഇന്‍സുലേറ്ററുകളിലൂടെ റൈഡുകള്‍ക്കിടയില്‍ അണുനശീകരണം ഉറപ്പാക്കുന്നു. കൂടാതെ ജിറാഫുകള്‍ ആഹാരം കഴിക്കുന്ന കാഴ്ച, വിങ്സ് ഓഫ് സഹാറ, തത്തകളുടെ പ്രദര്‍ശനം എന്നിവ പരിചയ സമ്പന്നരായ ഇമറാത്തി കേഡര്‍മാരുടെ മേല്‍നോട്ടത്തില്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കും.

National News: ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ പാസാക്കി ലോകസഭ

ഷെയ്ഖ സായിദ് ട്രിബ്യൂട്ട് ഹാള്‍ ഉള്‍പ്പെടെയുള്ള അഞ്ചു പ്രദര്‍ശന ഇടങ്ങളും സന്ദര്‍ശകര്‍ക്ക് കൗതുകം പകരും.

മൃഗശാലയിലെ നാലായിരത്തോളം മൃഗങ്ങളും അവയുടെ യഥാര്‍ഥ ആവാസ വ്യവസ്ഥകള്‍ക്ക് അനുസൃതമായ അവസ്ഥയിലാണ് ഇവിടെ വിഹരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചു കൊണ്ട് വിജ്ഞാനവും വിനോദവും കൂടിച്ചേരുന്ന അനുഭൂതിയാണ് അല്‍ ഐന്‍ മൃഗശാല സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്.

ടിക്കറ്റുകള്‍ മൃഗശാല വെബ്‌സൈറ്റിലൂടെ സന്ദര്‍ശകര്‍ക്ക് ബുക്ക് ചെയ്യാം. വെബ് സൈറ്റില്‍ രണ്ട് ടിക്കറ്റ് വിന്‍ഡോകള്‍ തുറക്കുമെങ്കിലും സന്ദര്‍ശകര്‍ ഇലക്ട്രോണിക് ടിക്കറ്റ് ബുക്കിങ് ഓപ്ഷന്‍ തിരഞ്ഞെടുക്കണമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

തുറസായ സ്ഥലത്ത് വന്യജീവികളെ കാണാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്കും എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്കും വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ നല്‍കാന്‍ സജ്ജമാണ് അല്‍ ഐന്‍ മൃഗശാല.

Malabar News: ഗുണ്ടര്‍ട്ട് സ്‌കൂള്‍ പഠന യോഗ്യമാക്കുമെന്ന് ബാലാവകാശ കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE