വട്ടിയൂർക്കാവിൽ വികെ പ്രശാന്ത് മുന്നിൽ

By Staff Reporter, Malabar News
vattiyoorkkavu
Ajwa Travels

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി വികെ പ്രശാന്ത് മുന്നില്‍. 1200 വോട്ടുകള്‍ക്കാണ് വികെ പ്രശാന്ത് മുന്നിട്ടു നില്‍ക്കുന്നത്. ശക്‌തമായ ത്രികോണ മൽസരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ വീണാ എസ് നായരാണ് യുഡിഎഫ് സ്‌ഥാനാർഥി. ബിജെപി സ്‌ഥാനാർഥി വിവി രാജേഷാണ് മൽസര രംഗത്തുള്ളത്.

ആദ്യറൗണ്ട്‌ വോട്ടുകൾ എണ്ണികഴിഞ്ഞതോടെ വികെ പ്രശാന്തിന്‌ തൊട്ടുപിന്നിൽ യുഡിഎഫ് സ്‌ഥാനാർഥി വീണാ എസ് നായരാണ്. ബിജെപിയുടെ വിവി രാജേഷ് നിലവിൽ മൂന്നാം സ്‌ഥാനത്താണ്. ജില്ലയിലെ 9 മണ്ഡലങ്ങളിൽ എൽഡിഎഫാണ് മുൻപിൽ. നാലിടത്ത് യുഡിഎഫും ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന നേമത്ത് കുമ്മനം രാജശേഖരനാണ് ലീഡ് ചെയ്യുന്നത്.

Read Also: അഴീക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറിമറിയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE