ഡിസിസി സാധ്യതാപട്ടിക; അതൃപ്‌തി അറിയിച്ച് വിഎം സുധീരനും

By News Desk, Malabar News
AICC membership also resigned VM Sudheeran
Ajwa Travels

തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി അധ്യക്ഷൻ ആശയവിനിമയം നടത്തിയിട്ടില്ലെന്ന് വിഎം സുധീരന്‍. ഹൈക്കമാന്റിന് സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് സുധീരൻ പറഞ്ഞു.

എല്ലാവര്‍ക്കും സ്വീകാര്യരായ ഡിസിസി അധ്യക്ഷൻമാരുടെ നല്ല ഒരു നിരയ്‌ക്ക്‌ അന്തിമരൂപം നൽകാൻ ഹൈക്കമാന്റിന് കഴിയട്ടെയെന്നും സുധീരന്‍ പറഞ്ഞു. രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്നും തന്നെയും മുൻ കെപിസിസി അധ്യക്ഷൻമാരിൽ പലരെയും ഒഴിവാക്കിയതായും സുധീരന്‍ പറഞ്ഞു.

നേരത്തെ ഡിസിസി അധ്യക്ഷൻമാരുടെ സാധ്യതാപട്ടിക തയ്യാറാക്കിയതിൽ കടുത്ത അസംതൃപ്‌തി അറിയിച്ച് മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ രംഗത്ത് എത്തിയിരുന്നു.

National News: ഡെല്‍റ്റ പ്ളസ്; മഹാരാഷ്‍ട്രയില്‍ മരണം അഞ്ചായി, ആകെ 66 കേസുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE