നടപ്പാതക്ക് നടുവിലൂടെ കൈവരി; പ്രതിഷേധത്തിനു പിന്നാലെ വീതി കൂട്ടൽ നടപടി തുടങ്ങി

By Desk Reporter, Malabar News
wayanad-footpath_2020-Oct-17
Ajwa Travels

കൽപ്പറ്റ: നടപ്പാതക്ക് നടുവിലൂടെ കൈവരി സ്‌ഥാപിച്ചതിൽ പ്രതിഷേധം ഉയർന്നതിനു പിന്നാലെ വീതി കൂട്ടൽ നടപടികൾ തുടങ്ങി. കൈവരികൾ അതേ സ്‌ഥാനത്ത് നിർത്തിയും കടകളുടെ മുൻഭാ​ഗം പൊളിച്ചു മാറ്റിയുമാണ് നടപ്പാത വീതി കൂട്ടുന്നത്.

നഗര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ മാരിയമ്മൻ ക്ഷേത്രത്തിനു സമീപമാണു നടപ്പാതയുടെ നടുവിലൂടെ കൈവരി നിർമ്മിച്ചത്. ടൗണിലെ ബാക്കിയുള്ള ഭാഗങ്ങളിലെല്ലാം നടപ്പാതക്കായി ഇട്ട സ്‌ലാബിന്റെ അരികിലൂടെ സ്‌ഥാപിച്ച കൈവരി ഇവിടെ എത്തിയപ്പോൾ നടുവിലേക്ക് മാറിയിരിക്കുകയാണ്.

Malabar News:  വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; പരാതിയുമായി യുഡിഎഫ്

ഓവുചാൽ നിർമ്മിച്ചതിന് ശേഷം നടത്തിയ സർവേയിൽ കടകളുടെ കൂടുതൽ ഭാഗം പൊളിച്ചുനീക്കാനുണ്ടെന്നും ഇതേത്തുടർന്നാണ് കൈവരി നടപ്പാതയുടെ നടുവിൽ സ്‌ഥാപിച്ചതെന്നും ആയിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ കടകൾ പൊളിക്കും മുമ്പേ കൈവരി സ്‌ഥാപിച്ചതിൽ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ വ്യാഴാഴ്‌ച പ്രവൃത്തി നിർത്തിവെക്കേണ്ടി വന്നു. പിന്നീട് വ്യാപാരികളുമായി അധികൃതർ ചർച്ച നടത്തുകയും കടകളുടെ മുൻവശം പൊളിച്ചുമാറ്റി നടപ്പാതയുടെ വീതി കൂട്ടാൻ തീരുമാനിക്കുകയും ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE