ആറ്റിങ്ങലിൽ വിവാഹ വീട്ടിൽ വൻ സ്വർണ കവർച്ച

By News Desk, Malabar News
robbery_2020 Aug 10
Representational Image
Ajwa Travels

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിവാഹ വീട്ടിൽ വൻ സ്വർണ കവർച്ച. ഇന്നലെ വിവാഹം നടന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതോളം പവൻ സ്വർണമാണ് മോഷണം പോയത്. ആറ്റിങ്ങൽ അവനവഞ്ചേരി കിളിത്തട്ട് മുക്കിൽ എസ്ആർ വില്ലയിൽ ഇന്നലെ രാത്രി പത്തു മണിയോടെയാണ് കവര്‍ച്ച നടന്നത്.

ബുധനാഴ്‌ചയാണ് മിഥുൻ- മിജ എന്നിവരുടെ വിവാഹം നടന്നത്. പട്ടാളക്കാരനാണ് മിഥുന്‍. അന്ന് വൈകിട്ട് ഇവരുടെ റിസപ്ഷനായി എല്ലാവരും പുറത്ത് പോയിരുന്നു. വിവാഹ സല്‍ക്കാരം കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാകുന്നത്.

വീട്ടിലെത്തി വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ അകത്തു നിന്നും പൂട്ടിയിരിക്കുന്നതായി മനസിലായി. വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നതായും കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ നിന്നും സ്വര്‍ണം നഷ്‌ടപ്പെട്ടതായി കണ്ടെത്തിയത്. ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: പേരാവൂരിലെ അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE