വാരാന്ത്യ അവധി; യുഎഇയിലെ സ്‌കൂളുകളുടെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം

By News Desk, Malabar News
Ajwa Travels

അബുദാബി: യുഎഇയിലെ സർക്കാർ സ്‌ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്‌കൂളുകളും സർവകലാശാലകളും പുതിയ രീതി പിന്തുടരുമെന്ന് റിപ്പോർട്. അങ്ങനെയെങ്കിൽ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾക്ക് വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലും ആയിരിക്കും അവധി. 2022 ജനുവരി ഒന്ന് മുതലാണ് സർക്കാർ സ്‌ഥാപനങ്ങളുടെ പുതിയ വാരാന്ത്യ അവധി ദിനങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

സ്‌കൂളുകളുടെയും കോളേജുകളുടെയും അവധി സംബന്ധിച്ച് ഉടൻ തന്നെ യുഎഇ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറപ്പെടുവിക്കും. ആഴ്‌ചയിൽ അഞ്ച് ദിവസത്തെ പ്രവർത്തി ദിനങ്ങളും വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലും അവധി പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്‌ചയാണ് അധികൃതർ അറിയിപ്പ് പുറപ്പെടുവിച്ചത്. ഫെഡറൽ സർക്കാർ സ്‌ഥാപനങ്ങൾക്ക് പുറമേ അബുദാബി, ദുബായ് എന്നിവിടങ്ങളിലെ സർക്കാർ ഓഫിസുകളും പുതിയ രീതിയിലേക്ക് മാറും.

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെയായിരിക്കും പുതിയ പ്രവർത്തി ദിനങ്ങൾ. വെള്ളിയാഴ്‌ച 12 മണിക്ക് സർക്കാർ സ്‌ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിക്കും. വെള്ളിയാഴ്‌ചകളിൽ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ സർക്കാർ ജീവനക്കാർക്ക് ഇളവ് അനുവദിക്കുമെന്നും അറിയിപ്പുണ്ട്. വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഇതിന് സമാനമായ തരത്തിലായിരിക്കും പ്രവർത്തി സമയം ക്രമീകരിക്കുകയെന്നാണ് റിപ്പോർട്.

Also Read: വഖഫ് ബോർഡ് നിയമനം; ഉടൻ പിഎസ്‌സിക്ക് വിടില്ല, വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE