കാത്തിരിപ്പിന് വിരാമം; വാട്‍സ്ആപ്പ് വഴി ഇനി പണവും അയക്കാം

By Trainee Reporter, Malabar News
Representational image
Ajwa Travels

ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം വാട്‍സ്ആപ്പിന് പേയ്‌മെന്റ് സേവനത്തിനുള്ള അനുമതി. യുപിഐ അടിസ്‌ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം ഇന്ന് മുതൽ ഇന്ത്യയിൽ നിലവിൽ വന്നതായി കമ്പനി അറിയിച്ചു. രണ്ട് വർഷത്തിലേറെയായി ഈ സേവനത്തിനുള്ള കാത്തിരിപ്പിലാണ് ഉപയോക്‌താക്കൾ. പണം കൈമാറ്റം ചെയ്യുന്നതിനായി വാട്‍സ്ആപ്പ് പേ ആപ്പ് കമ്പനി പുറത്തിറക്കി. ഡാറ്റ ലോക്കലൈസേഷൻ നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാണ് അംഗീകാരത്തിനായി ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നത്.

ഓരോ ഇടപാടിനും വ്യക്‌തിഗത യുപിഐ പിൻ നമ്പർ നൽകി അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് പേയ്‌മെന്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഐഫോൺ, ആൻഡ്രോയ്‌ഡ് ആപ്പ്ളിക്കേഷനുകൾ വഴി പണമിടപാടുകൾ സാധ്യമാണ്‌.

യുപിഐ അടിസ്‌ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനം ആരംഭിച്ചതോടെ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ആപ്പുകളുടെ പട്ടികയിൽ വാട്‍സ്ആപ്പും ഇടം നേടി. സന്ദേശം അയക്കുന്നത് പോലെ തന്നെ എളുപ്പത്തിൽ പണം കൈമാറാനും ഇനി വാട്‍സ്ആപ്പിലൂടെ സാധിക്കുമെന്ന് കമ്പനി പറഞ്ഞു.

Read also: ഓൺലൈൻ ഇടപാടുകളിലെ പാസ്‍വേഡ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE