കോവിഡ് പ്രതിരോധം; മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ തലവൻ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്ന ആഗോള വാക്‌സിൻ പൂളായ കോവാക്‌സിനോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്‌ഞാബദ്ധതക്കാണ് അദ്ദേഹം നന്ദി അറിയിച്ചിരിക്കുന്നത്.

ആഗോള ആരോഗ്യമേഖലയിലും ആരോഗ്യപരിരക്ഷയിലും ഇന്ത്യ വഹിക്കുന്ന പ്രധാന പങ്കിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആയുഷ്‌മാൻ ഭാരത്, ക്ഷയരോഗ നിർമാർജന പദ്ധതികൾ തുടങ്ങിയവയേയും ടെഡ്രോസ് അഭിനന്ദിച്ചു.

“കോവാക്‌സിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിജ്‌ഞാ ബദ്ധതക്ക് ഞാൻ നന്ദി പറഞ്ഞു. ലോകത്തെ സംബന്ധിച്ചിടത്തോളം വളരെ അപ്രതീക്ഷിതമായ വെല്ലുവിളിയാണ് കോവിഡ്. അത് അവസാനിപ്പിക്കാനായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു”, ടെഡ്രോസ് ട്വീറ്റ് ചെയ്‌തു.

ലോകാരോഗ്യ സംഘടനാ മേധാവിയുമായി വളരെ മികച്ച സംഭാഷണമാണ് നടന്നതെന്ന് നരേന്ദ്ര മോദിയും പറഞ്ഞു. “ലോകാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പരമ്പരാഗത വൈദ്യശാസ്‌ത്രത്തിന്റെ വിശാലമായ സാധ്യതകളെ കുറിച്ച്‌ ഞങ്ങൾ സംസാരിച്ചു. കോവിഡ് 19ന് എതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ പിന്തുണ ഞാൻ അദ്ദേഹത്തിന് ഉറപ്പുനൽകിയിട്ടുണ്ട്”, മോദി ട്വീറ്റ് ചെയ്‌തു.

Read also: ബിഹാര്‍; നിതീഷ് കുമാര്‍ തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌തേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE