ഇന്ന് കേരളത്തിൽ പരക്കെ മഴയ്‌ക്ക് സാധ്യത; 14 ജില്ലകളിലും യെല്ലോ അലർട്

By Staff Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് പരക്കെ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പതിനാല് ജില്ലകളിലും യെല്ലോ അലര്‍ട് നല്‍കിയിരിക്കുകയാണ്. അറബിക്കടലിലെ ന്യൂനമര്‍ദ പാത്തിയുടേയും ഒഡിഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദത്തിന്റേയും സ്വാധീന ഫലമായാണ് സംസ്‌ഥാനത്ത് ശക്‌തമായ മഴ ലഭിക്കുന്നത്.

തീരപ്രദേശത്ത് ശക്‌തമായ മഴയുണ്ടാകാനും കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ ഇന്ന് മൽസ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി വരുംദിവസങ്ങളിലും കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് മഴ കൂടുതല്‍ കനക്കാന്‍ സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട് നല്‍കിയിട്ടുണ്ട്.

Read Also: ജയിൽചാടിയ പ്രതി മരത്തിൽ കയറി; വലയിൽ വീഴ്‌ത്തി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE