പാലക്കാട് ഐഐടി കാമ്പസിൽ കാട്ടാനക്കൂട്ടം; മതിൽക്കെട്ട് തകർത്തു

By News Desk, Malabar News
Ajwa Travels

പാലക്കാട്: ഐഐടി കാമ്പസിനകത്ത് കാട്ടാനക്കൂട്ടം. പതിനേഴ് ആനകളടങ്ങുന്ന സംഘമാണ് എത്തിയത്. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കാമ്പസിന്റെ മതിൽക്കെട്ട് തകർത്താണ് കാട്ടാനക്കൂട്ടം അകത്ത് കടന്നത്. കാമ്പസിനകത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്ന സ്‌ഥലത്ത് രണ്ട് മണിക്കൂറോളം തമ്പടിച്ചു.

കുട്ടിയാനകള്‍ ഉൾപ്പെടെയുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തെ വനവകുപ്പും നാട്ടുകാരും പടക്കം പൊട്ടിച്ച് ഏറെ പണിപ്പെട്ടാണ് കാട് കയറ്റിയത്. കഞ്ചിക്കോട് വലിയേരി എന്ന സ്‌ഥലത്താണ് ആദ്യം കാട്ടാനകൂട്ടമെത്തിയത്. നാട്ടുകാര്‍ പടക്കം പൊട്ടിച്ച് തുരത്തിയതോടെ ആനക്കൂട്ടം നേരെ ഐഐടി കാമ്പസിന്റെ മതിൽക്കെട്ട് തകർത്ത് അകത്ത് കയറുക ആയിരുന്നു.

കഞ്ചിക്കോട് മേഖലയിൽ ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെ ജനങ്ങൾ ഭീതിയിലാണ്.

National News: യുപിയിൽ ഭർത്താവിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ സ്‌ത്രീ മരിച്ചു

COMMENTS

  1. എന്‍ഡന്റ്സ് എഴുതി പരാജയപ്പെട്ട ഏതെങ്കിലും ആനയായിരിക്കും. . .. നിരാശ കാരണം. .. വെറുത് വിട് സാര്‍. .. പാവം ആ ഒരു നിരാശയില്‍ ചെയ്ത് പോയതാണ്. . .
    അല്ലേലും ഇനിയും ചാന്‍സുണ്ടല്ലോ. . .. നന്നായി പഠിച്ച് മിടുക്കനായിട്ട് വരട്ടെ. . . .

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE