ട്രാവു എഫ്‍സിക്ക് എതിരെ ജയം; ഐ-ലീഗിൽ ഗോകുലം ഒന്നാമത്

By Staff Reporter, Malabar News
trau-gokulam
Ajwa Travels

കൊൽക്കത്ത: ഐ-ലീഗ് ഫു്ടബോളില്‍ ട്രാവു എഫ്‍സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം കേരള പോയിന്റ് പട്ടികയില്‍ ഒന്നാം സ്‌ഥാനത്തെത്തി. അഞ്ച് കളികളില്‍ 13 പോയിന്റുമായാണ് ഗോകുലം ഒന്നാമതെത്തിയത്. അഞ്ച് കളികളില്‍ 12 പോയിന്റുമായി പട്ടികയിൽ ഉണ്ടായിരുന്ന മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെയാണ് ഗോകുലം രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളിയത്.

അഞ്ച് മൽസരങ്ങളില്‍ നാലും ജയിച്ച ഗോകുലം തോൽവി അറിയാതെയാണ് മുന്നേറുന്നത്. ട്രാവു എഫ്‍സിക്കെതിരെ 3-5-2 ശൈലിയില്‍ കളത്തിലിറങ്ങിയ ഗോകുലം എഫ് സി രണ്ടാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. മലയാളി താരം ജിതിനായിരുന്നു ഗോകുലത്തിനായി ഗോളടിച്ചത്. എന്നാല്‍ ലീഡെടുത്തതിന്റെ ആവേശം അടങ്ങും മുമ്പെ ഏഴാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയിലൂടെ ട്രാവു ഒപ്പമെത്തി.

18ആം മിനിറ്റില്‍ സ്ളോവേനിയന്‍ താരം ലൂക്കാ മാജ്‌സെന്നിലൂടെ ഗോകുലും വീണ്ടും മുന്നിലെത്തി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ഗ്രൗണ്ട് വിട്ട ഗോകുലും രണ്ടാം പകുതിയില്‍ 56ആം മിനിറ്റില്‍ മാജ്‌സെന്നിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ തൊട്ടടുത്ത നിമിഷം ഫെര്‍ണാണ്ടീഞ്ഞോയിലൂടെ തന്നെ ഗോള്‍ മടക്കി ട്രാവും മൽസരം ആവേശകരമാക്കി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഗോകുലം ജയത്തോടെ കളം വിട്ടു.

Read Also: ഭൂമി ഏറ്റെടുക്കലല്ല ഇപ്പോൾ നടക്കുന്നത്, കല്ലിടൽ തുടരും; കെ-റെയിൽ എംഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE