ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി; യുവതി ആത്‍മഹത്യ ചെയ്‌തു

By Team Member, Malabar News
Woman Were Suicide In Kasargod Due To Her Marriage Cancelled
Ajwa Travels

കാസർഗോഡ്: ജില്ലയിൽ ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ആത്‍മഹത്യ ചെയ്‌തു. ചെമ്മനാട് സ്വദേശിനി മല്ലിക(22) ആണ് മരിച്ചത്. വിവാഹം മുടങ്ങിയതിനെ തുടർന്ന് വിഷം കഴിക്കുകയായിരുന്നു.

കുമ്പള സ്വദേശിയായ യുവാവുമായി മല്ലിക പ്രണയത്തിലായിരുന്നു. തുടർന്ന് യുവാവിന് ചൊവ്വാ ദോഷമുള്ളത് കൊണ്ട് ഇവരുടെ വിവാഹം മുടങ്ങി. അതിന് പിന്നാലെയാണ് മല്ലിക വിഷം കഴിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചത്.

ഈ മാസം ഒന്നാം തീയതിയാണ് മല്ലിക ആത്‌മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ഗുരുതരാവസ്‌ഥയിലായ മല്ലിക മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയുടെ മൊഴിയും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.

Read also: എസ്എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി ആര്‍ഷോക്ക് ജാമ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE