വനിതാദിനം; സർക്കാർ സർവീസിലെ സ്‌ത്രീകൾക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന

By Trainee Reporter, Malabar News
Representational image
Ajwa Travels

ഹൈദരാബാദ്: വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സർവീസിലെ വനിതകൾക്ക് അവധി പ്രഖ്യാപിച്ച് തെലങ്കാന. ഞായറാഴ്‌ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സർക്കാർ പുറത്തുവിട്ടത്. തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജനും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും സംസ്‌ഥാനത്തെ വനിതകൾക്ക് ആശംസകൾ അറിയിച്ചു.

നാടിന്റെ വികസനത്തിൽ വനിതകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും പുരുഷൻമാരോട് മൽസരിച്ച് എല്ലാ മേഖലകളിലും അവർ മികവ് തെളിയിക്കുകയാണെന്നും മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു. നൂറ്റാണ്ടുകളായി നമ്മുടെ പൈതൃകം, സംസ്‌കാരം, പാരമ്പര്യങ്ങൾ എന്നിവ സ്‌ത്രീകളെ ബഹുമാനിക്കുകയും ശക്‌തി ദേവിയുടെ വ്യക്‌തിത്വമായി ആരാധിക്കുകയും ചെയ്യുന്നുവെന്ന് ഗവർണർ തമിളിസൈ സൗന്ദരരാജനും അഭിപ്രായപ്പെട്ടു.

Read also: സ്വിസ് ഓപ്പൺ; ഫൈനലിൽ കരോളിന മെരിനോട് ദയനീയ തോൽവി; സിന്ധു മടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE