ലോക അവയവദാന ദിനം; കേരളത്തിന് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യമന്ത്രി

By Staff Reporter, Malabar News
world-organ-donation-day
Representational Image
Ajwa Travels

തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ സംസ്‌ഥാനത്തിന്റെ അവയവദാന മേഖലയ്‌ക്ക്‌ ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവയവം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ സങ്കീര്‍ണവും ചിലവേറിയതും മറ്റ് ശസ്‌ത്രക്രിയകളില്‍ നിന്ന് വ്യത്യസ്‌തവുമാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടി പ്രാപ്‌തമായ രീതിയിലാണ് സംസ്‌ഥാനത്തെ മരണാനന്തര അവയവദാന പ്രക്രിയ നടക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.

ജാതി, മത, ദേശ, ലിംഗ വ്യത്യാസമോ അതിര്‍വരമ്പുകളോ ഇല്ലാതെയാണ് സംസ്‌ഥാനത്തെ മരണാന്തര അവയവദാന പദ്ധതിയായ കെഎൻഒഎസ് (കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ്) അഥവാ മൃതസഞ്‌ജീവനി വഴി അവയവദാനവും വിന്യാസവും നടത്തിയിരിക്കുന്നത്. അഫ്‌ഗാന്‍ സ്വദേശിയായ സൈനികന് കൈകളും കസാഖിസ്‌ഥാനിലെ പെണ്‍കുട്ടിക്ക് ഹൃദയവും നല്‍കി മാതൃക കാട്ടി.

അവയവദാന പ്രക്രിയയിലെ മഹത് വ്യക്‌തികളാണ് അതിന് തയ്യാറായ കുടുംബം. തീരാ ദുഃഖത്തിനിടയിലും പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സൻമനസ് കാണിച്ച കുടുംബാംഗങ്ങളെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നതായും, അവയവ ദാതാക്കളെ സ്‌മരിക്കുന്നതായും മന്ത്രി വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് ഇതുവരെ മൃതസഞ്‌ജീവനി പദ്ധതി വഴി 323 ദാതാക്കളിലൂടെ 913 പേര്‍ക്കാണ് മരണാനന്തരമായി അവയവങ്ങള്‍ ദാനം നടത്തിയത്. കോവിഡ് മഹാമാരി കാലത്ത് അവയവദാന പ്രക്രിയക്ക് നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്‌തു കൊണ്ട് കഴിഞ്ഞ വര്‍ഷം 21 ദാതാക്കളിലൂടെ 70 പേര്‍ക്കും ഈ വര്‍ഷം 6 ദാതാക്കളിലൂടെ 16 പേര്‍ക്കുമാണ് പുതുജീവിതം ലഭിച്ചത്.

അവയവദാന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി കേരള ഓര്‍ഗണ്‍ ട്രാന്‍സ്‌പ്ളാന്റ് സൊസൈറ്റി (കെ-സോട്ടോ) രൂപീകരിക്കാനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരുടെ അവയവദാനവും, മരണാനന്തര അവയവദാനവും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. അവയവദാന പ്രക്രിയ ഫലപ്രദമായി നിര്‍വഹിക്കുന്ന കെഎൻഒഎസിന്റെ എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

Read Also: സംസ്‌ഥാനത്ത് ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കും; മന്ത്രി കെ രാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE