മഹാമാരിക്കിടയിലും സേവന ദൗത്യവുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ

By Desk Reporter, Malabar News
world peace mission_2020 Aug 10
Ajwa Travels

ജോഹാന്നസ്ബർഗ്: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന അതിജീവന പ്രവർത്തനങ്ങളിൽ പങ്കാളികളായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ. സൗത്ത് ആഫ്രിക്ക, കെനിയ, ഉഗാണ്ട,എതോപ്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ലോക്‌ഡോണിൽ സന്നദ്ധ സംഘടനകളായി പ്രവർത്തിക്കുകയാണ് പീസ് മിഷൻ പ്രവർത്തകർ. ആരോഗ്യ രംഗം ഉൾപ്പെടെ പല മേഖലകളിലായി ആയിരത്തിലേറെ വോളൻറിയേഴ്സാണ് സേവന രംഗത്തുള്ളത്. ഗ്രാമ പ്രദേശങ്ങൾ തോറും ഭക്ഷണകിറ്റ്, മാസ്ക്, സാനിറ്റൈസർ വിതരണവും ഒപ്പം ബോധവത്ക്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരിക്കിടയിലും മനുഷ്യരോടൊപ്പം നടന്ന് നിസ്വാർത്ഥ സേവനമാണ് വേൾഡ് പീസ് മിഷൻ കാഴ്ച വെക്കുന്നത്. ഉംറ്റാറ്റയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സൗത്ത് ആഫ്രിക്കൻ ബിഷപ്പ്സ് കൗൺസിൽ പ്രസിഡന്റും ഉംറ്റാറ്റ രൂപത അദ്ധ്യക്ഷനുമായ ബിഷപ്പ് സിപുക്കയാണ്. മറ്റ് രാജ്യങ്ങളിൽ ഏരിയാ ഘടകം മുതൽ ദേശീയ തലം വരെ ഉള്ള പ്രവർത്തകരുടെ ആത്മാർത്ഥമായ സഹകരണവും സഹായവുമാണ് കോവിഡ് കാലത്തും സേവന ദൗത്യവുമായി മുന്നേറുവാൻ കാരണമായതെന്ന് വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE