ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ; ചൈനയുൾപ്പടെ 15 രാജ്യങ്ങൾ ഒപ്പുവെച്ചു; ഇന്ത്യ പിൻമാറി

By News Desk, Malabar News
Worlds Largest Free Trade Agreement Signed
Ajwa Travels

ബെയ്‌ജിങ്‌: പതിറ്റാണ്ടുകളായുള്ള ചൈനയുടെ ശ്രമങ്ങൾ വിജയത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറിൽ (ആർസിഇപി) ചൈനയുൾപ്പടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങൾ ഒപ്പുവെച്ചു. 2012ൽ നിർദ്ദേശിക്കപ്പെട്ട കരാർ വിയറ്റ്‌നാം ആതിഥേയത്വം വഹിക്കുന്ന ആസിയാൻ ഉച്ചകോടിയുടെ അവസാനത്തോടെയാണ് ഒപ്പുവെച്ചത്. കരാറിൽ നിന്ന് ഇന്ത്യ പിൻമാറിയിരുന്നു.

8 വർഷത്തെ സങ്കീർണമായ ചർച്ചകൾ ഔദ്യോഗികമായി അവസാനിപ്പിക്കാനായതിൽ വിയറ്റ്‌നാം പ്രധാനമന്ത്രി ഗുയിൻ സുവാൻ ഫുക്ക് സന്തോഷം പ്രകടിപ്പിച്ചു. ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന മേഖലയെ കൂടുതൽ സാമ്പത്തികമായി സമന്വയിപ്പിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം അവിടേക്കുള്ള സ്വതന്ത്ര പ്രവേശനവും ലക്ഷ്യമിട്ടു കൊണ്ടാണ് ചൈന കരാർ നിർദ്ദേശിച്ചിരുന്നത്.

Also Read: അനുമതി തേടിയില്ല; പഞ്ചാബ് നാഷണൽ ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആർബിഐ

ജപ്പാൻ മുതൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് വരെ നീളുന്ന രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിലൂടെ താരിഫ് കുറക്കുക, വിതരണ ശൃംഖലകൾ ശക്‌തിപ്പെടുത്തുക, പുതിയ ഇ-കൊമേഴ്‌സ് നിയമങ്ങൾ ക്രോഡീകരിക്കുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങൾ. എന്നാൽ, യുഎസ് കമ്പനികളെയും മേഖലക്ക് പുറത്തുള്ള ബഹുരാഷ്‌ട്ര കമ്പനികളെയും ഇത് ദോഷകരമായി ബാധിച്ചേക്കാം. ട്രാൻസ് പസഫിക് പങ്കാളിത്തം എന്നറിയപ്പെട്ടിരുന്ന പ്രത്യേക ഏഷ്യ പസഫിക് വ്യാപാര ഇടപാടിനെ കുറിച്ചുള്ള ചർച്ചയിൽ യുഎസ് പ്രസിഡണ്ട് ആയിരുന്ന ഡൊണാൾഡ് ട്രംപ് വിട്ടുനിന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE