അനുമതി തേടിയില്ല; പഞ്ചാബ് നാഷണൽ ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആർബിഐ

By Desk Reporter, Malabar News
Punjab-National-Bank_2020-Nov-15
Ajwa Travels

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ അനുമതി തേടിയില്ലെന്ന് കാണിച്ച് പൊതുമേഖലാ സ്‌ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കിന് പിഴ ചുമത്തി. പേമെന്റ് ആന്റ് സെറ്റില്‍മെന്റ് നിയമപ്രകാരം ആർബിഐയുടെ അനുമതി തേടാതെ പ്രവര്‍ത്തിച്ചതിന് ഒരു കോടി രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സഹോദര സ്‌ഥാപനമാണ് പിഎന്‍ബി ബാങ്ക് ലിമിറ്റഡ് ഭൂട്ടാന്‍ എന്ന സ്‌ഥാപനം . ഇവരുമായി എടിഎം പങ്കാളിത്തത്തില്‍ റിസര്‍വ് ബാങ്ക് അനുമതി തേടാതെ ഉഭയകക്ഷി ബന്ധം സ്‌ഥാപിച്ചതിനെ തുടർന്നാണ് ആർബിഐയുടെ നടപടി.

പ്രീപെയ്‌ഡ്‌ പേമെന്റ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന അഞ്ച് പേമെന്റ് സിസ്‌റ്റം ഓപ്പറേറ്റർമാരുടെ (പിഎസ്ഒ) അനുമതി സർട്ടിഫിക്കറ്റ് റദ്ദാക്കിയതായും റിസർവ് ബാങ്ക് പ്രസ്‌താവനയിൽ പറഞ്ഞു.

2010 ഏപ്രില്‍ മുതല്‍ ഈ കമ്പനിയുമായി പഞ്ചാബ് നാഷണൽ ബാങ്ക് പങ്കാളിത്തത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്നെങ്കിലും ഇപ്പോഴാണ് ആർബിഐ നടപടിയെടുക്കുന്നത്.

Kerala News:  സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടി; രാഷ്‌ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE