സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടി; രാഷ്‌ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം

By Desk Reporter, Malabar News
congress_2020-Nov-15
Ajwa Travels

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിയിൽ സർക്കാരിനെതിരെ ശക്‌തമായ നീക്കവുമായി പ്രതിപക്ഷം. ഇക്കാര്യത്തിൽ രാഷ്‌ട്രപതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിന്റെ സാധുത സംബന്ധിച്ച് നിയമ വിദഗ്‌ധരുമായി അടക്കം പ്രതിപക്ഷം കൂടിയാലോചിക്കുന്നുണ്ട്. സർക്കാരിന് നൽകിയ സിഎജി കരട് റിപ്പോർട്ട് നിയമസഭയിലെത്തുന്നതിന് മുമ്പ് തന്നെ പരസ്യപ്പെടുത്തിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

ധനമന്ത്രി തന്നെയാണ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പൊതുസമൂഹത്തോട് വെളിപ്പെടുത്തുന്നത്. ധനമന്ത്രിയുടെ വാക്കുകള്‍ സിഎജി എന്ന ഭരണഘടനാ സ്‌ഥാപനത്തെ അസ്‌ഥിരപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും ആണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ വകുപ്പ് സെക്രട്ടറിക്ക് ലഭിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.

മസാലബോണ്ടടക്കമുള്ള കിഫ്ബി വായ്‌പകൾ അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സിഎജിയുടെ കരട് റിപ്പോർട്ടിലുള്ളത്. പരിശോധനയിൽ ഒരിടത്തും ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത ഈ വാദങ്ങൾ കരട് റിപ്പോർട്ടിൽ ഇടം പിടിച്ചത് ഗൂഢാലോചന ആണെന്നാണ് സർക്കാർ വാദം. കിഫ്ബിക്ക് എതിരായ നീക്കത്തിൽ ശക്‌തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് സംസ്‌ഥാന സർക്കാരിന്റേയും തീരുമാനം. സർക്കാർ സിഎജിക്ക് വിശദമായ മറുപടി നൽകും.

National Image:  വർഷങ്ങൾക്ക് മുൻപ് കാണാതായ പോലീസ് ഉദ്യോഗസ്‌ഥനെ ഫുട്‌പാത്തിൽ നിന്നും കണ്ടെത്തി സഹപ്രവർത്തകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE