അഭിമാന നേട്ടം; ഒളിമ്പിക്‌സ് യോഗ്യത നേടി ഗുസ്‌തിതാരം സീമ ബിസ്‌ല

By Staff Reporter, Malabar News
seema-bisla
സീമ ബിസ്‌ല
Ajwa Travels

ബള്‍ഗേറിയ: അഭിമാന നേട്ടവുമായി ഇന്ത്യന്‍ വനിതാ ഗുസ്‌തിതാരം സീമ ബിസ്‌ല. ബള്‍ഗേറിയയില്‍ നടന്ന ലോക ഗുസ്‌തി യോഗ്യതാ മൽസരത്തിൽ വിജയിച്ച താരം ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി. 50 കിലോ വിഭാഗത്തിലാണ് സീമയുടെ നേട്ടം. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഔദ്യോഗിക ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഒളിമ്പിക്‌സ് യോഗ്യത നേടുന്ന നാലാമത്തെ വനിതാ താരവും എട്ടാമത്തെ ഇന്ത്യന്‍ താരവുമാണ് സീമ ബിസ്‌ല.

കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവുമായ സുമിത് മാലികും കഴിഞ്ഞ ദിവസം ഒളിമ്പിക്‌സ് യോഗ്യത നേടിയിരുന്നു. 125 കിലോ വിഭാഗത്തിലാണ് 28കാരനായ സുമിത് മാറ്റുരക്കുന്നത്.

രവി കുമാര്‍ ദഹിയ (57 കിലോ), ബജ്‌റങ് പുനിയ (65 കിലോ), ദീപക് പുനിയ (86 കിലോ), വിനേഷ് ഭോഗത് (53 കിലോ), അന്‍ഷു മാലിക് (57 കിലോ), സോനം മാലിക് (62 കിലോ) എന്നീ താരങ്ങളും ഒളിമ്പിക്‌സ് യോഗ്യത കൈവരിച്ചിട്ടുണ്ട്.

Read Also: സംസ്‌ഥാനം സമ്പൂർണ ലോക്ക്‌ഡൗണിൽ; ദിവസ വേതനക്കാർക്ക് യാത്രാ പാസ്; വൈകിട്ടോടെ അപേക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE