കര്‍ഷകർക്ക് പിന്തുണ; കാസര്‍ഗോഡ് മുതല്‍ കോവളം വരെ യുവാക്കളുടെ സൈക്കിള്‍ റാലി

By Team Member, Malabar News
Cycling
Representational image
Ajwa Travels

കാസര്‍ഗോഡ് : രാജ്യത്ത് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടം യുവാക്കള്‍ ജില്ലയില്‍ നിന്നും സൈക്കിള്‍ റാലി നടത്തുന്നു. കോഴിക്കോട്, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 യുവാക്കള്‍ ചേര്‍ന്നാണ് ഈ ഉദ്യമത്തിനൊരുങ്ങിയത്. കാസര്‍ഗോഡ് മുതല്‍ കോവളം വരെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് റാലി നടത്തും.

‘കർഷകരില്ലെങ്കില്‍ നാമില്ല’ എന്ന മുദ്രവാക്യം ഉയര്‍ത്തിക്കൊണ്ടാണ് യുവാക്കള്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്. റാലി നടത്തുന്ന യുവാക്കളില്‍ 7 പേര്‍ വിദ്യാര്‍ഥികളാണ്. രാജ്യതലസ്‌ഥാനത്ത് അതിശൈത്യം പോലും വകവെക്കാതെ തങ്ങളുടെ ആവശ്യത്തിനായി സമരം ചെയ്യുന്ന കര്‍ഷകരോടുള്ള തങ്ങളുടെ ഐക്യദാർഢ്യമാണ് ഈ റാലിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് യുവാക്കള്‍ വ്യക്‌തമാക്കി.

തൃരൂര്‍ സ്വദേശിയായ മന്‍സൂര്‍ ആണ് സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കുന്നത്. കൂടാതെ താനൂരില്‍ നിന്നുള്ള ഷിഫില്‍, സയീദ് അന്‍വര്‍, ഇസ്‌മായില്‍, തിരൂരില്‍ നിന്നുള്ള മുഹമ്മദ് നബീല്‍, ഗഫൂര്‍ കോട്ടക്കല്‍, അജ്‌മൽ ഫായിസ് കാവുമ്പടി, കോഴിക്കോട് നിന്നുള്ള ഗഗന്‍ രാജ്, എ.പി. അനിരുദ്ധ്, അഭിജിത്ത് എന്നിവരാണ് റാലിയില്‍ പങ്കെടുക്കുന്ന മറ്റ് യുവാക്കള്‍. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി സൈക്‌ളിംഗ് കൂട്ടായ്‌മയായ പെഡല്‍ ഫോഴ്‌സിലൂടെയാണ് ഈ ആശയം ഉടലെടുത്തത്. സൈക്‌ളിസ്‌റ്റ് സിഎ മുഹമ്മദ് ഇഖ്ബാല്‍ ആണ് റാലി ഫ്‌ളാഗ് ഓഫ് ചെയ്‌തത്.

Read also : കുടിയാന്‍മലയില്‍ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE