കാമുകിയുടെ സഹോദരനെ വെടിവെച്ചു കൊന്നു; യൂട്യൂബർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Nizamul Khan
Ajwa Travels

ന്യൂഡെൽഹി: കാമുകിയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ബൈക്ക് സ്‌റ്റണ്ടർ കൂടിയായ യൂട്യൂബറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നിസാമുൽ ഖാൻ എന്നയാളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പ്രണയബന്ധം പെൺകുട്ടിയുടെ സഹോദരൻ കമാൽ ശർമ (26) എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകം നടത്താൻ നിസാമുൽ ഖാനെ സഹായിച്ച രണ്ട് പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

സഹോദരിയുമായുള്ള പ്രണയബന്ധത്തെ ചൊല്ലി കമാൽ ശർമ നിസാമുൽ ഖാനെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്‌തതായി വിവരമുണ്ട്. ഒക്‌ടോബർ 28നാണ് കമാൽ ശർമയെ നിസാമുൽ ഖാൻ വെടിവെച്ചത്. വെടിവെച്ചശേഷം നിസാമുൽ സ്‌ഥലം വിട്ടു. കമാൽ ശർമയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.

ബൈക്ക് ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങളിലൂടെ നിരവധി ആരാധകരെ സൃഷ്‌ടിച്ച താരമാണ് നിസാമുൽ ഖാൻ. ഇയാളുടെ യൂട്യൂബ് വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്‌ചക്കാരാണുള്ളത്.

Read also: ആത്‍മഹത്യാ പ്രേരണക്കേസ്; അർണാബ് ഗോസ്വാമി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE