സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് സിപിഎം ലഘുലേഖ

By Desk Reporter, Malabar News
Malabar News_CPM Flag
Representational Image
Ajwa Travels

തിരുവനന്തപുരം: രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ന്യായീകരിച്ച് സിപിഎമ്മിന്റെ ലഘുലേഖ പുറത്തിറങ്ങി.

പാര്‍ട്ടി സംഘടിപ്പിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി അച്ചടിച്ച ലഘുലേഖയിലാണ് സര്‍ക്കാരിനു വേണ്ടി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി തന്നെ മുന്നിട്ടിറങ്ങുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കില്ല എന്ന് പറയുന്ന ലേഖനത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറിനെതിരെ നടപടി എടുത്തത് ചൂണ്ടികാണിക്കുന്നുണ്ട്. കേസില്‍ ഇതുവരെ അറസ്റ്റില്‍ ആയവര്‍ മുഴുവന്‍ ബിജെപി, മുസ്ലിം ലീഗ് ബന്ധമുള്ളവരാണെന്നും യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷേയ്ക്ക് രാജ്യം വിടാന്‍ സൗകര്യമൊരുക്കിയത് കേന്ദ്രസര്‍ക്കാരാണെന്നും ലഘുലേഖയില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസ്സും നിലവാരമില്ലാത്ത രാഷ്ട്രീയം കളിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനസമ്മതിയില്‍ വിറളി പൂണ്ടവരുണ്ടാക്കിയ അജണ്ടയുടെ ഭാഗമാണ് കേസ് എന്നും ആരോപണമുയര്‍ത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE