ഒമാനിൽ 24 മണിക്കൂറിൽ 1,216 കോവിഡ് കേസുകൾ; 11 മരണം

By Team Member, Malabar News
oman covid
Representational image
Ajwa Travels

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം ഒമാനിൽ 1000 കടന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. 1,216 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന കോവിഡ് മരണസംഖ്യ ഉയർന്ന് തന്നെ തുടരുകയാണ്. 11 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 2,424 ആയി ഉയർന്നു.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 2,25,095 ആണ്. ഇവരിൽ 2,05,305 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ച ആളുകളിൽ 114 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ രാജ്യത്ത് നിലവിൽ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 966 ആയി ഉയർന്നു. ഇവരിൽ 297 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ്.

Read also : പൂനെയിലെ രാസവസ്‌തു നിര്‍മാണ ശാലയിൽ തീപിടിത്തം; എട്ട് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE