24 മണിക്കൂറില്‍ യുഎഇയില്‍ 1,501 കോവിഡ് കേസുകള്‍, 1,746 രോഗമുക്‌തര്‍

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറില്‍ യുഎഇയില്‍ 1,501 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 3 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. രാജ്യത്തിതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 2,14,732 ആയി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ 682 ആളുകളാണ് കോവിഡ് ബാധിച്ച് രാജ്യത്തിതുവരെ മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തി നേടിയ ആളുകളുടെ എണ്ണം 1,746 ആണ്. ഇതോടെ രാജ്യത്ത് ചികിൽസയില്‍ കഴിഞ്ഞിരുന്ന ആകെ കോവിഡ് ബാധിതരില്‍ 1,91,455 ആളുകളും രോഗമുക്‌തരായിട്ടുണ്ട്. രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം ഉയര്‍ന്നതോടെ നിലവില്‍ രാജ്യത്ത് ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 22,595 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 1,16,687 കോവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്.

Read also : പിഴ കൂടാതെ രാജ്യം വിടാന്‍ മാര്‍ച്ച് 31 വരെ കാലാവധി നീട്ടി ഒമാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE