മലപ്പുറത്തെ സ്‌കൂളുകളിൽ 180 പേർക്ക് കൂടി കോവിഡ്; രോഗവ്യാപനം ഉയരുന്നു

By Team Member, Malabar News
malappuram covid
Representational image
Ajwa Travels

മലപ്പുറം : ജില്ലയിലെ സ്‌കൂളുകളിൽ കോവിഡ് വ്യാപനം തുടരുന്നു. മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലും, വന്നേരി ഹയർസെക്കൻഡറി സ്‌കൂളിലും നടത്തിയ കോവിഡ് രണ്ടാംഘട്ട പരിശോധനയിലാണ് കൂടുതൽ വിദ്യാർഥികളിലും അധ്യാപകരിലും കോവിഡ് സ്‌ഥിരീകരിച്ചത്‌. രണ്ടാംഘട്ട പരിശോധനയിൽ രണ്ട് സ്‌കൂളുകളിലുമായി 180 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു.

മാറഞ്ചേരി സ്‌കൂളിൽ രണ്ടാംഘട്ട പരിശോധനയുടെ ഭാഗമായി 363 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതിൽ 94 വിദ്യാർത്ഥികൾക്കും, 1 അധ്യാപകനും കോവിഡ് സ്‌ഥിരീകരിച്ചു. അതോടൊപ്പം തന്നെ വന്നേരി സ്‌കൂളിൽ 289 പേരിൽ നടത്തിയ കോവിഡ് പരിശോധനയിൽ 82 വിദ്യാർഥികൾക്കും 3 അധ്യാപകർക്കുമാണ് പുതുതായി രോഗബാധ ഉണ്ടായത്.

നിലവിൽ രണ്ട് സ്‌കൂളുകളിലുമായി കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 422 ആയി ഉയർന്നിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് ശേഷം സംസ്‌ഥാനത്ത് 10, പ്ളസ് 2 വിദ്യാർഥികൾക്ക് ക്ളാസ് ആരംഭിച്ചതിന് പിന്നാലെയാണ് മലപ്പുറം ജില്ലയിലെ സ്‌കൂളുകളിൽ വലിയ രീതിയിലുള്ള കോവിഡ് വ്യാപനം കണ്ടെത്തിയത്. ഇതിനെ തുടർന്ന് സ്‌കൂളുകളിൽ കർശന ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. കൂടാതെ ഈ സ്‌കൂളുകളിലും പരിസര പ്രദേശങ്ങളിലും കൂടുതൽ ആളുകളിൽ പരിശോധന നടത്തി രോഗവ്യാപനം കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Read also : ഉത്തരാഖണ്ഡ് അപകടം; രക്ഷാപ്രവർത്തനം എട്ടാം ദിവസം, തിരച്ചിൽ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE