മാസ്‌ക് ധരിക്കാത്തതിന് ഇന്ന് മാത്രം 20,214 കേസ്; 55.63 ലക്ഷം രൂപ പിഴ

By Trainee Reporter, Malabar News
Case Against People for not Wearing Mask
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ ജനം. പുതുതായി 32,000ൽ അധികം കോവിഡ് കേസുകൾ സ്‌ഥിരീകരിച്ച സംസ്‌ഥാനത്ത്‌ 24 മണിക്കൂറിനിടെ മാസ്‌ക് ധരിക്കാത്തതിന് 20,214 പേർക്ക് എതിരെ കേസെടുത്തു. 55,63,600 രൂപയാണ് ഒറ്റ ദിവസം കൊണ്ട് പിഴ ഈടാക്കിയത്.

ഇന്നലെ 15,011 പേർക്ക് എതിരെയാണ് മാസ്‌ക് ലഭിക്കാത്തതിന് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 8,132 പേർക്ക് എതിരെയും കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ 5,162 പേർക്ക് എതിരെയാണ് സാമൂഹിക അകലം പാലിക്കാത്തതിന് കേസെടുത്തത്.

അതേസമയം, രോഗവ്യാപനം തടയാൻ കഴിവതും എൻ 95 മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഇരട്ട മാസ്‌ക് ധരിക്കണമെന്നും ഇക്കാര്യത്തിൽ സൂക്ഷ്‌മത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read also: കോവിഡ് വാക്‌സിനേഷൻ; തിരുവനന്തപുരത്ത് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE