കോവിഡ്; സംസ്ഥാനത്ത് മൂന്ന് മരണം കൂടി

By Staff Reporter, Malabar News
kerala covid death image_malabar new
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കായംകുളം പത്തിയൂര്‍ക്കാല സ്വദേശിനി റജിയാ ബീവി, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി ബ്രിജി, പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് മരണപ്പെട്ടത്.

വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് റജിയാ ബീവി മരണപ്പെടത്. കാന്‍സര്‍ രോഗി കൂടിയായിരുന്നു ഇവര്‍.

ബ്രിജിയും ചികിത്സക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്. മുപ്പത്തിയെട്ട് വയസായിരുന്നു. പാറശാലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു. അധ്യാപികയാണ്.

അതേസമയം മരണാനന്തരം നടത്തിയ പരിശോധനയില്‍ ആണ് രവീന്ദ്രന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

Kerala News: ഭീകര സംഘടനകളെ അനുകൂലിക്കുന്ന നവമാദ്ധ്യമ ഗ്രൂപ്പുകള്‍ കേരളത്തിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE