റെഡ് ലിസ്‌റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌താൽ മൂന്ന് വര്‍ഷം യാത്രാവിലക്ക്; സൗദി

By News Desk, Malabar News
travel ban lifted; Saudi
Ajwa Travels

റിയാദ്: റെഡ് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌താൽ സൗദി പൗരൻമാർക്ക് മൂന്ന് വര്‍ഷം അന്താരാഷ്‍ട്ര യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആഭ്യന്തര മന്ത്രാലയമാണ് ഇന്ന് ഇക്കാര്യം അറിയിച്ചത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റെഡ് ലിസ്‌റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നഗ്‌നമായ നിയമ ലംഘനമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകള്‍ വകവെക്കാതെ ചില സൗദി പൗരൻമാർ റെഡ് ലിസ്‌റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ നിയമനടപടികള്‍ ഏറ്റുവാങ്ങേണ്ടിവരും.

രാജ്യത്തേക്ക് തിരിച്ചെത്തിയ ശേഷം പിന്നീട് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇവര്‍ക്ക് സൗദി അറേബ്യയ്‌ക്ക്‌ പുറത്തേക്ക് യാത്ര ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തും. ഇത്തരം രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യം വഴിയോ യാത്ര ചെയ്യുന്നവര്‍ ഒരുപോലെ നടപടിക്ക് വിധേയരാവുമെന്നും അറിയിച്ചിട്ടുണ്ട്.

Kerala News: ഓണത്തിന് മുൻപ് കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE