31,222 പുതിയ രോഗികൾ; രാജ്യത്ത് കോവിഡ് വ്യാപന നിരക്കിൽ കുറവ്

By News Desk, Malabar News
covid india update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 31,222 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇന്നലത്തേതിനേക്കാൾ 19.8 ശതമാനം കുറവാണ് രോഗവ്യാപനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 3,92,864 സജീവകേസുകളാണ് നിലവിലുള്ളത്.

രോഗമുക്‌തി നിരക്ക് 97.48 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,942 പേർ രോഗമുക്‌തി നേടി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 74 ദിവസത്തേക്കാൾ കുറവാണ്. 2.54 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്‌ചയായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനത്തിൽ തന്നെ തുടരുകയാണ്.

അതേസമയം, കേരളത്തിൽ കോവിഡ് വ്യാപനത്തിനൊപ്പം നിപ വൈറസും പിടിമുറുക്കിയത് ആശങ്ക ഉയർത്തുകയാണ്. കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ നിലവിൽ 251 പേരാണുള്ളത്. ഇതിൽ 48 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. 12 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 8 പേരുടെ ഫലം നെഗറ്റീവ് ആയത് ആശ്വാസം നൽകുന്നുണ്ട്. മറ്റുള്ളവരുടെ ഫലം ഉടൻ പുറത്തുവരും.

രോഗപ്രതിരോധത്തിൽ സംസ്‌ഥാനത്തിന് പിന്തുണ നൽകുന്നതിനായി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള ഒരു സംഘത്തെ കേന്ദ്രം കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസംഘം.

Also Read: കർഷക മഹാപഞ്ചായത്തുകളെ പിടിച്ചുകെട്ടാൻ സർക്കാർ; കര്‍ണാലില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE