കോവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 31,522 രോഗബാധിതര്‍, 37,725 രോഗമുക്‌തര്‍

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 31,522 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 97,67,372 ആയി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന 412 ആളുകള്‍ കൂടി മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,41,772 ആയി ഉയര്‍ന്നു.

അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 37,725 ആണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളില്‍ 92,53,306 പേരും രോഗമുക്‌തരായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണം രോഗബാധിതരേക്കാള്‍ കൂടുതലാണ്. ഇത് രാജ്യത്ത് ആശങ്കകള്‍ക്ക് അയവ് നല്‍കുന്നുണ്ട്. ഒപ്പം തന്നെ രോഗബാധിതരുടെ എണ്ണത്തിലും രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി കുറവ് രേഖപ്പെടുത്തുന്നുണ്ട്.

രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്തി നിരക്ക് 94.7 ശതമാനമാണ്. രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച മൂലം രാജ്യത്ത് ചികില്‍സയില്‍ തുടരുന്ന ആളുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയില്‍ തുടരുന്ന ആകെ ആളുകളുടെ എണ്ണം 3,72,293 ആണ്.

Read also : സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം; നിയമം പാസാക്കാന്‍ മഹാരാഷ്‍ട്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE