സംസ്‌ഥാനത്ത് കഴിഞ്ഞ വർഷം മാത്രം 337 കൊലപാതകങ്ങൾ

By Team Member, Malabar News
337 Murder Cases Register In Kerala In The Last Year
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കഴിഞ്ഞ വർഷം മാത്രം നടന്നത് 337 കൊലപാതകങ്ങൾ. കഴിഞ്ഞ 5 വർഷങ്ങളിലെ കണക്കുകളിൽ ഏറ്റവും ഉയർന്നതാണിത്. മദ്യപർ തമ്മിലുള്ള സംഘട്ടനങ്ങളും രാഷ്‌ട്രീയസംഘട്ടനങ്ങളും മോഷണത്തിനു വേണ്ടിയുള്ള കൊലപാതകങ്ങളും ഉൾപ്പടെയാണിത്. കൂടാതെ 606 കൊലപാതക ശ്രമങ്ങളും കഴിഞ്ഞ വർഷം ഉണ്ടായി.

കഴിഞ്ഞ 5 വർഷത്തിനിടെ സംസ്‌ഥാനത്ത് 1,563 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ 2020ൽ സംസ്‌ഥാനത്ത് 1,880 ബലാൽസംഗ കേസുകൾ രജിസ്‌റ്റർ ചെയ്‌ത സ്‌ഥാനത്ത് 2021ൽ അത് 2,318 ആയി ഉയർന്നു. ഒപ്പം തന്നെ ലൈംഗിക അതിക്രമങ്ങൾ 442ൽ നിന്നും 498 ആയി ഉയർന്നു.

അതേസമയം 2020നെ അപേക്ഷിച്ച് 2021ൽ സംസ്‌ഥാനത്ത് ക്രിമിനൽ കേസുകൾ കുറഞ്ഞിട്ടുണ്ട്. 20201,49,099 കേസുകൾ രജിസ്‌റ്റർ ചെയ്‌ത സ്‌ഥാനത്ത് കഴിഞ്ഞവർഷം അത് 1,45,495 ആയാണ് കുറഞ്ഞത്.

Read also: ഹരിപ്പാട് ബിജെപി പ്രവർത്തകന്റെ കൊലപാതകം; 6 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE