കോവിഡ് ബാധിച്ച് യുഎഇയില്‍ 4 മരണം; പ്രതിദിന രോഗബാധ 1,255

By Team Member, Malabar News
Malabarnews_uae covid
Representational image
Ajwa Travels

യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് നടത്തിയ 1,56,425 സാംപിള്‍ പരിശോധനകളില്‍ നിന്നായി 1,255 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 1,81,405 ആയി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 4 ആണ്. രാജ്യത്തിതുവരെ 602 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ചികിൽസയില്‍ കഴിഞ്ഞിരുന്ന 657 ആളുകള്‍ കൂടി കോവിഡ് മുക്‌തരായിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 1,61,741 ആളുകളും കോവിഡ് മുക്‌തരായി. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 19,062 ആളുകള്‍ കൂടി ചികിൽസയില്‍ കഴിയുന്നുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തിതുവരെ 1.77 കോടിയിലധികം പരിശോധനകള്‍ നടന്നിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ ദിവസം ചൈനീസ് കമ്പനിയുടെ സഹകരണത്തോടെ വികസിപ്പിച്ച സിനോഫാം എന്ന കോവിഡ് വാക്‌സിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വാക്‌സിൻ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്‌തമാക്കി.

Read also : ഫൈസർ കോവിഡ് വാക്‌സിന് അംഗീകാരം നൽകി സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE