യുഎഇ; ജനസംഖ്യയുടെ 40 ശതമാനവും കോവിഡ് വാക്‌സിൻ സ്വീകരിച്ചു

By Team Member, Malabar News
uae covid vaccination
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ ജനസംഖ്യയുടെ 40 ശതമാനത്തിൽ അധികം ആളുകളും ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി അധികൃതർ വ്യക്‌തമാക്കി. 42 ലക്ഷം കോവിഡ് വാക്‌സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തിട്ടുള്ളത്‌. അതായത് രാജ്യത്തെ ജനസംഖ്യയിൽ 100 പേരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ അവരിൽ 42.48 പേരും ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് ദിവസേന ഒരു ലക്ഷത്തിൽ അധികം കോവിഡ് വാക്‌സിനുകൾ വിതരണം ചെയ്യുന്നുണ്ടെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,93,187 ഡോസ് കോവിഡ് വാക്‌സിനാണ് വിതരണം ചെയ്‌തിട്ടുള്ളത്‌. രാജ്യത്ത് എല്ലാ മേഖലകളിലുമുള്ള ആളുകൾക്ക് വാക്‌സിൻ വിതരണം ചെയ്‌ത്‌ അതുവഴി രാജ്യത്തെ കോവിഡ് വ്യാപനത്തിൽ അയവ് വരുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ വലിയ തോതിൽ രാജ്യത്ത് വാക്‌സിൻ വിതരണം നടക്കുന്നത്.

അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,276 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 3,23,402 ആയി ഉയർന്നു. കൂടാതെ നിലവിൽ രാജ്യത്തെ രോഗമുക്‌തരുടെ എണ്ണവും 3 ലക്ഷം കടന്നു. 4,041 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 3,01,081 ആയി ഉയർന്നു. കൂടാതെ 914 ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

Read also : യുഎഇയിൽ കോവിഡ് മുക്‌തർ 3 ലക്ഷം കടന്നു; 24 മണിക്കൂറിൽ 4,041 രോഗമുക്‌തർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE