തിരുനെല്ലിയിൽ 41 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം

By Trainee Reporter, Malabar News
wayanad news
Representational Image
Ajwa Travels

വയനാട്: തിരുനെല്ലി പഞ്ചായത്തിൽ 41 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം. ഇതോടെ പഞ്ചായത്തിലെ 6,000 വീടുകൾക്ക് കുടിവെള്ള കണക്ഷൻ ലഭിക്കും. ജലജീവൻ മിഷന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കാളിന്ദി പുഴയിൽ തടയണയുടെ അടുത്തായി എട്ട് മീറ്റർ വ്യാസത്തിൽ കിണറും പമ്പ് ഹൗസും നിർമിക്കും. ഇതിനു സമീപത്തായി 2.50 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണ ശാല സ്‌ഥാപിക്കും. ഇവിടെ നിന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ജലസംഭരണികളിൽ എത്തിച്ചാണ് വെള്ളം വിതരണം ചെയ്യുക.

പദ്ധതിയുടെ ഭാഗമായി 70.60 കിലോമീറ്റർ ജലവിതരണ പൈപ്പുകൾ സ്‌ഥാപിച്ച് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജലമെത്തിക്കാനുള്ള നടപടിയും സ്വീകരിക്കും. 2023 മാർച്ചോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാക്കുന്ന സ്‌ഥലങ്ങളിൽ ഇന്നലെ പഞ്ചായത്ത്, വാട്ടർ അതോറിറ്റി അധികൃതരുടെ നേതൃത്വത്തിൽ സംയുക്‌ത പരിശോധന നടന്നു.

Read Also: ഓണക്കിറ്റ് വിതരണ ഉൽഘാടനത്തിന് പ്രമുഖരെ എത്തിക്കണം; വിചിത്ര ഉത്തരവുമായി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE