സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണങ്ങള്‍

By Staff Reporter, Malabar News
kerala image_malabar news
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ടയില്‍ മൂന്നുപേരും മലപ്പുറത്തും ഇടുക്കിയിലുമായി ഒരാള്‍ വീതവുമാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന കോവിഡ് മരണങ്ങള്‍ ആശങ്കക്ക് ഇടയാക്കുകയാണ്.

പത്തനംതിട്ടയില്‍ മുണ്ടു കോട്ടക്കല്‍ സ്വദേശി ജോസഫ്, അടൂര്‍ ഏറം സ്വദേശി രവീന്ദ്രന്‍, ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേല്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ജോസഫിന്റെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന മകളില്‍ നിന്നാണ് രോഗം ബാധിച്ചത്.

അതേസമയം മരണശേഷം നടത്തിയ പരിശോധനയിലാണ് അടൂര്‍ ഏറം സ്വദേശി രവീന്ദ്രന് രോഗബാധ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരണപ്പെട്ട ഇടുക്കി കട്ടപ്പന സ്വദേശി സാം കുട്ടി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് കോട്ടയത്തേക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ രോഗ ഉറവിടവും കണ്ടെത്തിയിട്ടില്ല.

അട്ടപ്പാടി ഷോളയാര്‍ സ്വദേശി നിഷ(24) മലപ്പുറം മഞ്ചേരി ഗവ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും ഇവര്‍ക്കുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE