50 വർഷത്തെ ഗവേഷണം; 76-ആം വയസിൽ പിഎച്ച്ഡി നേടി ഡോ. നിക്ക് ആക്‌സ്‌റ്റൻ 

1970ൽ യുഎസിലെ പിറ്റ്‌സ്ബർഗ് സർവകലാശാലയിൽ ഗണിതശാസ്‌ത്ര സാമൂഹ്യശാസ്‌ത്രത്തിലാണ് നിക്ക് ആക്‌സ്‌റ്റൻ തന്റെ ഗവേഷണം ആരംഭിച്ചത്.

By Trainee Reporter, Malabar News
Dr. Nick Axton
ഡോ. നിക്ക് ആക്‌സ്‌റ്റൻ
Ajwa Travels

നിക്ക് ആക്‌സ്‌റ്റൻ, ഡോ. നിക്ക് ആക്‌സ്‌റ്റൻ എന്ന് പേരുവെച്ചത് ഈ അടുത്ത കാലത്താണ്. അതും 50 വർഷത്തെ തന്റെ ഗവേഷണത്തിന് ശേഷം. അതിശയിക്കണ്ട, പെൻസിൽവാലിയയിലെ പിറ്റ്‌സ്ബർഗ് സർവകലാശാലയ്‌ക്ക് കീഴിൽ 1970ൽ നിക്ക് ഗവേഷണം ആരംഭിച്ചപ്പോൾ അദ്ദേഹത്തിന് അന്ന് 23 വയസായിരുന്നു. ഒടുവിൽ 50 വർഷങ്ങൾക്ക് ശേഷം 76ആം വയസിലാണ് നിക്ക് തന്റെ ഡോക്‌ടറേറ്റ് ഏറ്റുവാങ്ങുന്നത്.

1967ൽ ആണ് അദ്ദേഹം ലീഡ്‌സിൽ ബിരുദാനന്തര ബിരുദം ആരംഭിച്ചത്. അമേരിക്കയിൽ വിയറ്റ്നാം യുദ്ധത്തിനെതിരായ വികാരം ഉയർന്ന കാലഘട്ടമായിരുന്നു അന്ന്. വിയറ്റ്നാം യുദ്ധം, പാരീസ് പ്രാഗ്, വിദ്യാർഥി സമരങ്ങൾ എന്നിവ മൂർച്ചിച്ഛ സമയവും. അതുകൊണ്ടുതന്നെ, സോഷ്യോളജിയും സൈക്കോളജിയും പോലുള്ള വിഷയങ്ങൾക്ക് ഏറെ പ്രചാരം അക്കാലത്തുണ്ടായിരുന്നു. അന്ന് തൊട്ട് നിക്ക് മനുഷ്യനെ മനസിലാക്കാൻ ശ്രമിച്ചു. അതിനാലാണ് സോഷ്യോളജി പഠിക്കാൻ തീരുമാനിച്ചതും.

തുടർന്ന്, 1970ൽ യുഎസിലെ പിറ്റ്‌സ്ബർഗ് സർവകലാശാലയിൽ ഗണിതശാസ്‌ത്ര സാമൂഹ്യശാസ്‌ത്രത്തിലാണ് നിക്ക് ആക്‌സ്‌റ്റൻ തന്റെ ഗവേഷണം ആരംഭിച്ചത്. എന്നാൽ, 5 വർഷങ്ങൾക്ക് ശേഷം പിഎച്ച്ഡി പാതിവഴിയിൽ നിർത്തി അദ്ദേഹം യുകെയിലേക്ക് വിമാനം കയറി. ഇതിനിടെ അദ്ദേഹത്തിന് ഫുൾബ്രൈറ്റ്‌ സ്‌കോളർഷിപ്പും ലഭിച്ചിരുന്നു.

എന്നാൽ, തന്റെ പ്രബന്ധം അസാധാരണമായി ബുദ്ധിമുട്ടായിരുന്നുവെന്ന് നിക്ക് പറയുന്നു. ചില പ്രശ്‌നങ്ങൾ വലുതായിരുന്നു. അവയ്‌ക്ക് ചുറ്റും ചിലവഴിക്കാൻ ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗം വേണ്ടിവരുമെന്ന് ചിന്തിച്ചു. ഗവേഷണം പൂർത്തിയാക്കാൻ എനിക്ക് 50 വർഷം വേണ്ടിവന്നു-നിക്ക് പറയുന്നു.

മനുഷ്യന്റെ പെരുമാറ്റം മനസിലാക്കുന്നതിന് ഒരു പുതിയ സിദ്ധാന്തം രൂപപ്പെടുത്തുന്നതിന് പിന്നാലെയായിരുന്നു അദ്ദേഹം. ഓരോ വ്യക്‌തിയും ജീവിതത്തിൽ സ്വീകരിക്കുന്ന മൂല്യങ്ങളെ അടിസ്‌ഥാനമാക്കിയായിരുന്നു ഗവേഷണം. ഇത്തരത്തിൽ പെരുമാറ്റ മനഃശാസ്‌ത്രത്തിന്റെ വീക്ഷണം മാറ്റാൻ കഴിയുമെന്ന് നിക്ക് വിശ്വസിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു നിക്ക് കഴിഞ്ഞ 50 വർഷവും.

അതേസമസം, ഗവേഷണത്തിനായി 2016നും 2022നും ഇടയിൽ പിറ്റ്‌സ്ബർഗ് സർവകലാശാലയിൽ എത്തിയപ്പോൾ, പക്വതയുള്ള വിദ്യാർഥിയെന്ന നിലയിൽ തന്റെ പഠനകാലം ഏറെ ഇഷ്‌ടപ്പെട്ടുവെന്ന് ഡോ. നിക്ക് ആക്‌സ്‌റ്റൻ വ്യക്‌തമാക്കി. മറ്റെല്ലാ പിഎച്ച്ഡി ബിരുദ വിദ്യാർഥികളും ഏതാണ്ട് 23 വയസ് ഉള്ളവരായിരുന്നു. എങ്കിലും അവർ എന്നെ അവരിൽ ഒരാളായി സ്വീകരിച്ചു- നിക്ക് പറയുന്നു.

പുതിയ കുട്ടികൾ ആശയങ്ങൾ നിറഞ്ഞ മിടുക്കരാണെന്നാണ് നിക്കിന്റെ അഭിപ്രായം. ഇന്ന് നിക്ക് രണ്ടു കുട്ടികളുടെ അച്ഛനും നാല് കുട്ടികളുടെ മുത്തച്ഛനുമാണ്. 76ആം വയസിൽ തന്റെ ഡോക്‌ടറേറ്റ് ഏറ്റുവാങ്ങുമ്പോൾ, സാക്ഷ്യം വഹിക്കാൻ അദ്ദേഹത്തിന്റെ ഭാര്യ ക്ളെയർ ആക്‌സ്‌റ്റനും 11 വയസുള്ള കൊച്ചുമകൾ ഫ്രേയയും അദ്ദേഹത്തിന് സമീപത്തുണ്ടായിരുന്നു.

Most Read: ബിബിസി റെയ്‌ഡ്‌ മൂന്നാം ദിവസത്തിലേക്ക്; ഡെൽഹി ഓഫിസിന് സുരക്ഷ കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE