രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ്; തരംഗം സൃഷ്‌ടിച്ച് കിയ

By Staff Reporter, Malabar News
kia-carens-india
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി നേടിയ ബ്രാൻഡാണ് കിയ. ആദ്യം അവതരിപ്പിച്ച സെൽറ്റോസും അതിന് പിന്നാലെ എത്തിയ സോനെറ്റും മികച്ച വിൽപനയാണ് നേടിയത്. ഇപ്പോഴിതാ കിയയുടെ ഏറ്റവും പുതിയ മോഡലായ കാരെൻസ് എംപിവി ബുക്കിംഗ് കണക്കിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായാണ് റിപ്പോർട്ടുകൾ.

പുതിയ കാരെൻസ് എംപിവി കേവലം രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗുകൾ എന്ന നാഴികക്കല്ല് പിന്നിട്ടതായി കിയ ഇന്ത്യ അറിയിച്ചു. കോവിഡ് വ്യാപനം തളർത്തിയ വിപണിയും, സാമ്പത്തിക അസ്‌ഥിരതയും മറികടന്നാണ് ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ മികച്ച പ്രകടനം എന്നതാണ് ഏറ്റവും വലിയ സവിശേഷത.

കിയ കാരെൻസ് പെട്രോൾ പതിപ്പിന് 8.99 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില, ഡീസൽ മോഡലിന്റെ അടിസ്‌ഥാന വേരിയന്റിന് 10.99 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ് എൻഡ് വേരിയന്റിന് 16.99 ലക്ഷം രൂപ വരെയാണ് വില വരുന്നത്. നേരത്തെ ഇന്ത്യൻ വിപണിയിൽ കമ്പനി പുറത്തിറക്കിയ സോനെറ്റിനും, സെൽറ്റോസിനും സമാനമായ പ്രതികരണം ലഭിച്ചിരുന്നു.

Read Also: എൽഐസി ഐപിഒയ്‌ക്ക് അംഗീകാരം നൽകി സെബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE